---
title: "കെ ടെറ്റ് വിജയിക്കാനുള്ള മാര്‍ക്ക് 50% ആക്കണം യൂത്ത് ഫ്രണ്ട് (എം) പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി "
english_title: "Youth Front (M) Perambra Constituency Committee perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/17046/youth-front-m-perambra-constituency-committee perambra"
published_at: "2021-12-20T19:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c0ac7a5d05e_kk.jpg"
keywords: []
---

# കെ ടെറ്റ് വിജയിക്കാനുള്ള മാര്‍ക്ക് 50% ആക്കണം യൂത്ത് ഫ്രണ്ട് (എം) പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി 

> **Lead Summary:** **പേരാമ്പ്ര: **കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് (കെ ടെറ്റ് ) വിജയിക്കാന്‍ 50% മാര്‍ക്ക് ആക്കണമെന്ന് യൂത്ത് ഫ്രണ്ട് (എം) നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

## Article Content

**പേരാമ്പ്ര: **കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് (കെ ടെറ്റ് ) വിജയിക്കാന്‍ 50% മാര്‍ക്ക് ആക്കണമെന്ന് യൂത്ത് ഫ്രണ്ട് (എം) നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

പരീക്ഷ എഴുതുന്ന പലരും വളരെ ചെറിയ മാര്‍ക്കിനാണ് പരാജയപ്പെടുന്നത് ആയതിനാല്‍ ഈ വിഷയം ഗവണ്മെന്റ്ന്റെ ശ്രദ്ധയില്‍ പെടുത്താന്‍ യോഗം തീരുമാനിച്ചു.

നിയോജകമണ്ഡലം കമ്മിറ്റി യൂത്ത് ഫ്രണ്ട് (എം )ജില്ല പ്രസിഡന്റ് അരുണ്‍ കിഴക്കേമുറിയില്‍ ഉല്‍ഘടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് തോമസ് ഇ ഡി അധ്യക്ഷനായി. കേരള കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ശ്രീധരന്‍ മുത്തുവണ്ണച്ച മുഖ്യ പ്രഭാഷണം നടത്തി.

യൂത്ത് ഫ്രണ്ട് (എം ) ജില്ല ജനറല്‍ സെക്രട്ടറി രതീഷ് വടക്കെടത്ത്, ഇ.ടി സനീഷ്, സജീഷ് കോശി, സുരേഷ് മുതുവണ്ണച, മനോജ് പാലേരി, ബിജു കീഴരിയൂര്‍, ശ്രീനാഥ് ശ്രീധരന്‍, സജിന്‍ കുമാര്‍, നവീന്‍ സെബാസ്‌റ്റൈന്‍,സണ്ണി ചെമ്പനോട, നിഷാദ് എന്നിവര്‍ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/17046/youth-front-m-perambra-constituency-committee perambra)